Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഉദുമയിൽ കെ.ജി മാരാരുടെ ചീഫ് ഏജന്റായിരുന്നു പിണറായി എന്ന എം.ടി രമേശിന്റെ വാദം പൊളിയുന്നു,വസ്തുത ഇതാണ്

March 19, 2021

March 19, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ ഏതെങ്കിലും തരത്തിൽ ജയിച്ചു കയറാൻ പല തരത്തിലുള്ള നുണകൾ പടച്ചുവിടുകയാണ് മിക്ക മുന്നണികളും.ശബരിമലയെ ഉയർത്തിക്കാട്ടി പച്ചയായ വർഗീയത തെരഞ്ഞെടുപ്പ് ചർച്ചയാവുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.ചരിത്ര യാഥാർഥ്യങ്ങൾ വളച്ചൊടിച്ച് വസ്തുതകൾക്ക് നിരക്കാത്ത പല കാര്യങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വരുന്നത് സാധാരണമാണ്. എന്നാൽ ബി.ജെ.പി നേതാവ് എം.ടി രമേശ് കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി പിണറായി വിജയനെ കുറിച്ച് നടത്തിയ പരാമർശം ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതും പരിഹാസ്യവുമായി എന്നതാണ് യാഥാർഥ്യം.

' കേരളത്തിൽ ബിജെപി മത്സരിക്കുന്നത് കോൺഗ്രസിനും സിപിഎമ്മിന് എതിരായിട്ടാണ്. ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഒരു രാഷ്ട്രീയസഖ്യത്തെ വീണ്ടും പറയുന്നത് വിഷയദാരിദ്ര്യമുള്ള ആളുകളാണ്. അങ്ങനെയാണെങ്കിൽ ഒരു പതിനഞ്ചു വർഷം മുമ്പ് സിപിഎമ്മുമായി ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നല്ലോ കേരളത്തിൽ. അതെന്താ ആരും പറയാത്തത്? ഉദുമയിൽ കെജി മാരാർജി മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയൻ' - ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയാണിത്.

മിക്കവാറും എല്ലാ മാധ്യമങ്ങളും ഈ പ്രസ്താവന പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. കോലീബീ സഖ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രമേശിന്റെ പ്രതികരണം. യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെജി മാരാറുടെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റായിരുന്നോ?

വസ്തുത ഇതാണ്

1977ൽ പിണറായി വിജയനും കെജി മാരാറും രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാര്ഥികളായിരുന്നു. പിണറായി കൂത്തുപറമ്പിലായിരുന്നു എങ്കിൽ മാരാർ ഉദുമ മണ്ഡലത്തിലായിരുന്നു ജനവിധി തേടിയത്. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥി മറ്റൊരു സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റാകുന്നത് അസാധ്യമായ കാര്യമാണല്ലോ.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 77ലെ തെരഞ്ഞെടുപ്പിൽ പിണറായി കൂത്തുപറമ്പിൽ നിന്ന് ജയിച്ചു. പരാജയപ്പെടുത്തിയത് ആർഎസ്പിയുടെ അബ്ദുൽ ഖാദറിനെ. 4,401 വോട്ടായിരുന്നു ഭൂരിപക്ഷം.

ഉദുമയിൽ ജനസംഘത്തിനായി ഭാരതീയ ലോക്ദള്‍ ടിക്കറ്റിലാണ് മാരാർ മത്സരിച്ചത്. കലപ്പയേന്തിയ കർഷകനായിരുന്നു ചിഹ്നം. സ്വതന്ത്രന്‍ എൻ.കെ ബാലകൃഷ്ണനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 3,545 വോട്ടായിരുന്നു ഭൂരിപക്ഷം. രമേശിന്റെ പ്രസ്താവനയിലെ വസ്തുതാപരമായ മറ്റൊരബദ്ധം അന്ന് ബിജെപി സിപിഎമ്മുമായി സഖ്യമുണ്ടാക്കി എന്നാണ്. യഥാർത്ഥത്തിൽ 1980ലാണ് ബിജെപി രൂപവത്കരിക്കപ്പെട്ടത്.

ഉദുമയ്ക്ക് പുറമേ, പെരിങ്ങളം, തിരുവനന്തപുരം നോർത്ത് (ഇപ്പോഴത്തെ വട്ടിയൂർക്കാവ്), മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും മാരാർ മത്സരിച്ചിട്ടുണ്ട്. എന്നാൽ ഒരു തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹം വിജയിച്ചിട്ടില്ല എന്നതാണ് കൗതുകകരം.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News