Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ റിയാദിന് സമീപമുണ്ടായ വാഹനാപകടത്തിൽ പെരിന്തൽമണ്ണ സ്വദേശി മരിച്ചു

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദമാം : പെരിന്തൽമണ്ണ മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ദമാം റിയാദ് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിക്ക് റിയാദിനടുത്തു ഏകദേശം 200 കിലോ മീറ്റർ അകലെ യൂസുഫ് ഓടിച്ചിരുന്ന ഡെയ്ന ലോറി ട്രെയ്‌ലറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.  കെൻസ് കമ്പനിയിൽ ഡ്രൈവർ ആയിരുന്ന ഇദ്ദേഹം സാധനങ്ങളുമായി ദമാമിൽ ഡെലിവറി ചെയ്തതിനു ശേഷം റിയാദിലേക്കു മടങ്ങി പോകുന്നവഴിയാണ് അപകടമുണ്ടായത്.  അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കമ്പനി അധികൃതരെ അപകട വിവരം അറിയിക്കുകയായിരുന്നു.  പിതാവ് ബീരാൻ, മാതാവ് മറിയ, ഭാര്യ റജീന, മക്കൾ സന നസ്രിൻ , ഷഹൽ ഷാൻ , ഫാത്തിമ ഷസ്സ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News