Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മകൾക്ക് കേൾവിശേഷി തിരിച്ചുകിട്ടി,പിന്നാലെയെത്തിയത് ബഹ്‌റൈനിൽ നിന്നും അച്ഛന്റെ മരണവാർത്ത

August 11, 2022

August 11, 2022

മനാമ :ജൻമനാ കേൾവി ശക്തി ഇല്ലാതെ പോയ മകൾ കല്യാണിക്ക് കേൾവി ശക്തി ലഭിച്ചെങ്കിലും ആ സന്തോഷം അനുഭവിച്ചു തീരുന്നതിന് മുമ്പ് അച്ഛൻ വിടവാങ്ങിയത് നാടിനും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി.കോഴിക്കോട് പയ്യോളി സ്വദേശി മൂന്നുകുണ്ടൻ ചാലിൽ സജീവന്റെ മകൻ സിദ്ധാർഥ് (27) കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച വാർത്ത ഇനിയും വിശ്വസിക്കാനാകാത്തതിന്റെ വിറങ്ങലിലാണ് കുടുംബവും നാട്ടുകാരും.

മകളുടെ ശ്രവണശക്തി വീണ്ടെടുക്കാനായി വലിയൊരു തുക വേണ്ടി വന്നപ്പോൾ സുമനസുകളായ ഒരു പാട് പേരുടെ സഹായത്താൽ സംഖ്യ സ്വരൂപിച്ച്‌ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മകൾ കല്യാണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്ന ദിവസം ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയ സിദ്ധാർഥ്  സന്തോഷത്തിൽ പങ്കു ചേർന്ന് പത്ത് ദിവസത്തെ അവധി കഴിഞ്ഞു ബഹ്റൈനിലേക്ക് മടങ്ങിയതായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ്  മനാമയിലെ സെല്ലാഖിലെ സ്വിമ്മിങ് പൂളിൽ സിദ്ധാർഥ് മുങ്ങിമരിച്ചത്..സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്വകാര്യകമ്പനിയിൽ ഡെലിവറിമാനായി ഒജോലി ചെയ്യുകയായിരുന്നു.

സിദ്ധാർത്ഥിൻ്റെ മൃതശരീരം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിച്ചു.ഭാര്യ മമത. രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. മൂന്നു കുണ്ടൻ ചാലിൽ സജീവൻ-ഷെർലി ദമ്പതികളുടെ മകനാണ്.  യദുനന്ദന (വീണ) സഹോദരിയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News