Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മലയാളി യുവാവിനെ ദമാമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

April 10, 2022

April 10, 2022

ദമ്മാം : മലയാളി യുവാവിനെ ദമ്മാമിൽ ജോലിസ്ഥലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത്ത് വടക്കേതിൽ രാജേഷ്(39)ആണ് മരിച്ചത്.കഴിഞ്ഞ ഒൻപത് വർഷമായി ഒരു സ്വകാര്യ ജെ.സി.ബി കമ്പനിയിൽ മെക്കാനിക് ആയിരുന്നു.ഏതാനും ദിവസങ്ങളായി ഇദ്ദേഹം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ച താമസസ്ഥലത്ത് നിന്നും പുറത്തേക്കുപോയ രാജേഷിനെ സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും അന്വേഷിച്ചുവരുന്നതിനിടെയാണ് ജോലി സ്ഥലത്തിനടുത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഭാര്യ രശ്മി.അഞ്ചു വയസ്സുള്ള കുട്ടിയുണ്ട്.ദമ്മാം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News