Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
കോഴിക്കോട്ട് നിന്നും റിയാദിൽ എത്തിയ യാത്രക്കാരന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതായി പരാതി,കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ കുടുങ്ങി

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ്: കോഴിക്കോട് നിന്നും റിയാദിലെത്തിയ യാത്രക്കാരന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.10 ന് കോഴിക്കോട് നിന്നും റിയാദിലേക്കുള്ള ഫ്‌ളൈനാസ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാരന്റെ പാസ്പോര്‍ട്ട് ആണ് നഷ്ടപ്പെട്ടത്.

XY 328 നമ്പർ ഫ്‌ളൈനാസ് വിമാനത്തില്‍ സീറ്റ് നമ്പർ A27 ല്‍ യാത്ര ചെയ്ത കോഴിക്കോട് കാരന്തൂര്‍ സ്വദേശി മുഹമ്മദ് ചാലില്‍ എന്ന വ്യക്തിയുടെ പാസ്പോര്‍ട്ടാണ് നഷ്ടപ്പെട്ടത്.രാവിലെ 11.45 ന് റിയാദില്‍ വിമാനമിറങ്ങി എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇദ്ദേഹം ശ്രദ്ധിച്ചത്. വിമാനത്തില്‍ വെച്ച്‌ താൻ പാസ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളിലുള്ള തന്റെ ബാഗില്‍ വെച്ചിരുന്നതായാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ബാഗ് മാറിപ്പോവുകയും മറ്റാരുടെയോ ബാഗില്‍ പാസ്പോര്‍ട്ട് വെച്ചോ എന്നുമാണ് സംശയിക്കുന്നത്.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്പോണ്‍സര്‍ വിഷയം അധികൃതരുമായി സംസാരിച്ചെങ്കിലും പാസ്സ്‌പോര്‍ട്ട് ഇല്ലാതെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുക സാധ്യമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നവര്‍ തങ്ങളുടെ ഹാൻഡ് ബാഗുകള്‍ പരിശോധിച്ച്‌ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് അതിലെങ്ങാനും പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാകണം. പാസ്പോര്‍ട്ട് കണ്ടെത്തിയാല്‍ സിദ്ദീഖ് തുവ്വൂര്‍ 0508517210, യൂസുഫ് പെരിന്തല്‍മണ്ണ 0531536593 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News