Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
പാലക്കാട് മുണ്ടൂർ സ്വദേശി സൗദിയിലെ ദമാമിൽ നിര്യാതനായി

June 27, 2023

June 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദമാം : പാലക്കാട് മുണ്ടൂർ സ്വദേശി തീപ്പറമ്പ് വീട്ടിൽ ടി.സി അബ്ദുല്ല(52)ദമാമിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.കേരള ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് വിരമിച്ച ടി.സി മുഹമ്മദിന്റെ മകനാണ്.സൗദിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ :ഷെക്കീന.മൂന്ന് പെൺമക്കളിൽ ഒരാൾ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

ഖത്തർ കെ.എം.സി.സി പ്രവർത്തകനായ ഫക്രുദ്ധീൻ,ഷംസുദീൻ, റഫീഖ്, ഹക്കീം,അബ്ബാസ് (സൗദി) സീനത്ത്,റഹമത്ത് എന്നിവർ സഹോദരങ്ങളാണ്.

നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ ഖബറടക്കുമെന്ന് ബന്ധുവായ റഹീം കുന്നത്ത് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News