Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പാലക്കാട് ചെർപ്പുളശേരി സ്വദേശി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു

December 10, 2022

December 10, 2022

ന്യൂസ്‌റൂം ബ്യുറോ 

റിയാദ്: പാലക്കാട് ചെർപ്പുളശേരി സ്വദേശി സൗദി അറേബ്യയിൽ  വാഹനാപകടത്തിൽ മരിച്ചു. മദീനയിലുണ്ടായ അപകടത്തിൽ  കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകൻ ഷൻഫീദാണ് (23) മരിച്ചത്. മദീനയിൽനിന്ന് 100 കിലോമീറ്റർ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. ജിദ്ദയിൽനിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷൻഫീദ് പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News