Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പാലക്കാട് മണ്ണാർക്കാട് സ്വദേശി സൗദിയിൽ നിര്യാതനായി

July 18, 2022

July 18, 2022

റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് സൗദിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49) നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ നിര്യാതനായത്.

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് പ്രതിഭാ സാംസ്‌കാരിക വേദി കണ്‍വീനര്‍ അനില്‍ രാമചന്ദ്രന്‍ അടൂര്‍ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News