Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
രാജ്യാന്തരവിപണിയില്‍ എണ്ണ വില സ്ഥിരപ്പെടുത്താന്‍ നീക്കം, ഉൽപാദനം വെട്ടിക്കുറക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങള്‍

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: രാജ്യാന്തരവിപണയില്‍ എണ്ണ വില സ്ഥിരപ്പെടുത്തുന്നതിനായി എണ്ണ ഉല്പാദനം കുത്തനെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍. മെയ് ഒന്ന് മുതല്‍ വര്‍ഷാവസാനം വരെയായിരിക്കും നിയന്ത്രണം.

കഴിഞ്ഞ ഒക്ടോബറില്‍ അസംസ്‌കൃത എണ്ണയുടെ വില സ്ഥിരപ്പെടുത്താന്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഒപെക്‌സ് പ്ലസ് രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായി ധാരണയിലെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് മാസം മുതല്‍ വര്‍ഷാവസാനം വരെ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് സൗദി പ്രതിദിന എണ്ണ ഉല്പാദനത്തില്‍ അഞ്ച് ലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കും. പ്രതിദിന എണ്ണ ഉല്പാദനത്തില്‍ 1,44,000 ബാരലിന്റെ കുറവ് വരുത്തുമെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്ത് 1,28,000 ബാരല്‍, ഒമാന്‍ 40,000 ബാരല്‍, ഇറാഖ് 2,11,000 ബാരല്‍ എന്നിങ്ങനെയാണ് എണ്ണ ഉല്പാദമത്തില്‍ കുറവ് വരുത്തുക. ക്രൂഡ് ഓയില്‍ വിപണിയിലെ സ്ഥിതി വിലയുരുത്താന്‍ ഒപെക്‌സ് പ്ലസ് രാജ്യങ്ങള്‍ വൈകാതെ സംയുക്ത മന്ത്രിതല മേല്‍നോട്ട സമിതിയുടെ യോഗം ചേരും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News