Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ആശുപത്രിയിലെ കുളിമുറിയിൽ മലയാളി നെഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,ദുരൂഹത നീങ്ങിയില്ല

September 12, 2021

September 12, 2021

ആലക്കോട്: വെള്ളാട് സ്വദേശിയായ നഴ്‌സിനെ സൗദിയില്‍ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല..വെള്ളാട് മുക്കിടിക്കാട്ടില്‍ ജോണിന്റെയും സെലിന്റെയും മകള്‍ ജോമി ജോണ്‍ സെലിന്‍ എന്ന 28 കാരിയാണ് മരിച്ചത്.ബുധനാഴ്ച മുതല്‍ സെലിനെ കാണാനില്ലായിരുന്നു.അവിവാഹിതയാണ്.

അല്‍ ഖോബാറി സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരികയായിരുന്ന യുവതി രണ്ടുമാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു . ഓപ്പറേഷന്‍ തിയേറ്ററിന് സമീപം കുളിമുറിയിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. അതേസമയം, ശരീരത്തില്‍ പരിക്കുകളൊന്നും കാണാനില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവരുന്നു. മലയാളി സംഘടനാപ്രവര്‍ത്തകര്‍ സഹായവുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം,ജോമിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് കൂടിയ അളവിൽ ശരീരത്തിൽ കുത്തിവെച്ചതാണ് മരണത്തിന് കാരണമെന്നാണ് ഒടുവിൽ പുറത്തുവരുന്ന നിഗമനം.പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ ഇക്കാര്യം വ്യക്തമാവൂ.


Latest Related News