April 19, 2024
April 19, 2024
അല്‍ ഐന്‍ : നീലേശ്വരം നിടുങ്കണ്ട സ്വദേശി വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി (52) അല്‍ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
അല്‍ഐന്‍ ഐ എസ് സി അംഗവും മലയാളി സമാജം പ്രവര്‍ത്തകനുമായിരുന്നു.
വക്കീല്‍ ഓഫീസിലായിരുന്നു ജോലി. രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. സി കെ മൊയ്തുവിന്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഷൈമ മുഹമ്മദ് (പയ്യന്നൂര്‍). മക്കള്‍: ഷമ്മാസ് (അരിമല ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്), സല്‍മാന്‍ (ജപ്പാന്‍), സഹദ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: റാബിയ, അഷ്‌റഫ്, നസീമ. അല്‍ ഐന്‍ ജിമി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മയ്യിത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F