Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ ടാക്‌സികൾക്കുള്ള നിബന്ധനകൾ പരിഷ്‌കരിച്ചു; മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ പണം അടക്കേണ്ട

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ

റിയാദ്: സൗദിയിൽ ടാക്‌സി യാത്രക്കാരുടെയും ഡ്രൈവർമാരുടെയും നിബന്ധനകൾക്ക് ഭേദഗതി വരുത്തി അധികൃതർ. ടാക്‌സികളിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്രക്കാർ പണം നൽകേണ്ടതില്ലെന്നും, ഇത്തരം യാത്രകൾ സൗജന്യയാത്രയായി കണക്കാക്കപ്പെടുമെന്നും നിബന്ധനകളിൽ പറയുന്നു. 

വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്‌സികളിൽ യാത്രക്കാർക്കൊപ്പം പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും നിർബന്ധമാണ്. നിബന്ധനകൾ പാലിക്കാത്ത ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

യാത്രക്കാർ കാറിനുള്ളിൽ പുകവലിക്കുക, ഭക്ഷണം കഴിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, കാറിലെ ഉപകരണങ്ങളും സ്റ്റിക്കറുകളും നശിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ യാത്ര നിഷേധിക്കാൻ ഡ്രൈവർക്ക് അനുവാദവുമുണ്ട്. കൂടാതെ, യാത്രക്കാർ ഡ്രൈവർമാരുമായി നല്ല രീതിയിൽ പെരുമാറാണെന്നും, കാറിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കരുതെന്നും, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് സേവനം ആവശ്യപ്പെടരുതെന്നും പുതിയ നിബന്ധനകൾ വ്യക്തമാക്കി.  ഇത്തരം സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് യാത്ര നിഷേധിക്കാമെന്നും നിയമങ്ങളിൽ പറയുന്നുണ്ട്.

വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്‌സികളിൽ യാത്രക്കാർക്കൊപ്പം പ്രായപൂർത്തിയായ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. യാത്രക്കാരന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകാനല്ലാതെ ഡ്രൈവർ യാത്രക്കാരുമായി തിരിച്ച് ഫോണിൽ ബന്ധപ്പെടരുത്. ഭാരം കൂടിയ ലഗേജുകളും, കാറിൻ്റെ ഡിക്കിയിൽ കൊള്ളാത്ത വിധം വലിപ്പമുള്ള ലഗേജുകളും കാറിൽ കയറ്റരുതെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News