Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
എ​ട്ടു വ​ർ​ഷ​മാ​യി നാ​ട്ടി​ലേക്ക് പോ​കാ​ത്ത മ​ല​യാ​ളി​യെ സൗ​ദി​യി​ൽ കാണാനില്ലെന്ന് പരാതി

August 01, 2023

August 01, 2023

ന്യൂസ്‌റൂം ബ്യൂറോ 

റി​യാ​ദ്​: എട്ട് വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​യെ സൗ​ദി അ​റേ​ബ്യ​യി​ൽ കാണാനില്ലെന്ന്  പരാതി. മ​ല​പ്പു​റം വേ​ങ്ങ​രയിലെ കു​റ്റൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ലാം ക​​മ്പ്ര​യെ (53) കു​റി​ച്ചാ​ണ് 10 മാ​സ​മാ​യി യാതൊരു വി​വ​ര​വുമി​ല്ലെ​ന്ന്​ നാ​ട്ടി​ലു​ള്ള കു​ടും​ബം പ​രാ​തി​പ്പെ​ടു​ന്ന​ത്. 16 വ​ർ​ഷം മു​മ്പാ​ണ്​ അദ്ദേഹം ആ​ദ്യ​മാ​യി സൗ​ദി​യി​യിൽ എത്തിയത്. ജി​ദ്ദ​യി​ലാ​ണ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യി വ​ന്നി​ട്ടു​മുണ്ട്.

എ​ന്നാ​ൽ, അ​വ​സാ​ന​മാ​യി എട്ട് വ​ർ​ഷം മുൻപാണ് അ​ബ്​​ദു​ൽ സ​ലാം നാട്ടിലേക്ക് പോയത് . ഒ​രു വ​ർ​ഷം ​മുൻപ് പി​താ​വ്​ സൈ​ത​ല​വി ക​​​മ്പ്ര മ​രി​ച്ച​പ്പോ​ഴും അദ്ദേഹം നാട്ടിലേക്ക് പോയിരുന്നില്ല. നി​യ​മ​പ്ര​ശ്​​ന​ങ്ങ​ൾ​ കാരണം നാട്ടിൽ വരാൻ കഴിയാത്തതായിരിക്കും എ​ന്നായിരുന്നു കു​ടും​ബം ക​രുതിയിരുന്നത്. 

അ​വ​സാ​ന​മാ​യി 10 മാ​സം മു​ൻപാ​ണ് അ​ബ്​​ദു​ൽ സലാം നാ​ട്ടി​ലേക്ക് ഫോൺ വിളിച്ച് സം​സാ​രി​ച്ചത്​. താൻ ഉ​ട​ൻ നാ​ട്ടി​ൽ വ​രു​മെ​ന്നും അ​തി​നാ​യി പൊ​ലീ​സി​ൽ​ പി​ടി​ കൊ​ടു​ത്ത് ജ​യി​ലി​ൽ ക​ഴി​യാ​ൻ പോ​വു​ക​യാ​ണെ​ന്നുമായിരുന്നു അവസാനത്തെ ഫോൺ സംഭാഷണത്തിൽ മ​ക​ൻ സ​ൽ​മാ​നിനോട് അദ്ദേഹം പ​റ​ഞ്ഞത്. അ​തി​ന് ശേ​ഷം വി​ളി​ച്ചി​ട്ടി​ല്ല. ആ ​നമ്പറിലേക്ക് കുടുംബം തിരിച്ചു വി​ളി​ക്കാ​ൻ പലവട്ടം ശ്ര​മി​ച്ചിരുന്നുവെങ്കിലും കോൾ കി​ട്ടി​യി​ട്ടി​ല്ല.

ആ ​ഫോ​ൺ​ന​മ്പ​ർ ഇപ്പോൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. കു​ടും​ബം പ​ല​രീ​തി​യി​ൽ അ​ന്വേ​ഷി​ക്കുന്നുണ്ടെങ്കിലും ഒ​രു വി​വ​ര​വും ഇതുവരെ കി​ട്ടി​യി​ല്ല. സൗ​ദി​യി​ലു​ള്ള ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും നാ​ട്ടു​കാ​രും വ​ഴി അ​ന്വേ​ഷ​ണം ഇപ്പോഴും തു​ട​രു​ക​യാ​ണ്.

ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച്​ വി​വ​രം കി​ട്ടു​ന്ന​വ​ർ രാ​ധാ​കൃ​ഷ്ണ​ൻ (0572760702), ഷാ​ഫി (0557423404), ക​ലാം (0539270102), ക​ബീ​ർ പ​ള്ളി​യാ​ളി (0091 9744050553) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട്ട്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ കു​ടും​ബം അ​ഭ്യ​ർ​ഥി​ക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONmh


Latest Related News