Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
റിയാദിൽ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ 

റിയാദ്- റിയാദിനടുത്ത് ഹരീഖില്‍ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മുഹമ്മദ് റാശിദ് (27) മരിച്ചു. കൊല്ലം ശാസ്താംകോട്ട കൊമറംചിറ കോട്ടക്കാട്ടുമുക്ക്  വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകനാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന നാസിം പെരുവയല്‍, ചെറിയ പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. 

ശനിയാഴ്ച്ച രാത്രി ഒമ്പത് മണിക്ക് ഹരീഖില്‍ നിന്ന് അല്‍ഹായിറിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഐസിഎഫ് ഹോത്ത സജീവ പ്രവര്‍ത്തകനാണ് മരിച്ച മുഹമ്മദ് റാശിദ്. സഹോദരങ്ങൾ: ജിഷാര്‍, റിയാസ്, റജീന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ കെഎംസിസി സംഘടനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News