Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ജോലി ചെയ്യാൻ താല്പര്യമില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് ഇനി മുതൽ 2,000 റിയാൽ പിഴ 

August 05, 2023

August 05, 2023

ന്യൂസ്‌റൂം ബ്യൂറോ

ജിദ്ദ - ജോലിയിൽ തുടരാൻ വിസമ്മതിക്കുകയും സ്വദേശത്തേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക്  2,000 റിയാൽ പിഴ ചുമത്തുമെന്ന് സാമൂഹിക റിക്രൂട്ട്‌മെന്റ് വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. 

രണ്ടു വർഷത്തെ കരാറിൽ, ജോലി ചെയ്യാൻ വിസമ്മതിക്കുന്നവർക്കെതിരെയും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയുന്നവർക്കെതിരെയും ഏതു വിഭാഗത്തിൽ പരാതി നൽകണമെന്ന് സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇത്തരം സന്ദർഭങ്ങളിൽ ഗാർഹിക തൊഴിലാളികൾ 2,000 റിയാൽ വരെ പിഴയൊടുക്കേണ്ടി വരും. കൂടാതെ, സൗദിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് ഇരട്ടി തുക പിഴ ചുമത്തപ്പെട്ടേക്കാമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം പറയുന്നുണ്ട്. 

സ്വദേശത്തേക്ക് മടങ്ങാനുള്ള ചിലവുകളും ഗാർഹിക തൊഴിലാളികൾ തന്നെ വഹിക്കേണ്ടതാണ്. എന്നാൽ, സ്വദേശത്തേക്ക് മടങ്ങാനുള്ള ചെലവിനും പിഴകൾ അടക്കാനും അവർക്ക് കഴിഞ്ഞില്ലെങ്കിൽ, സർക്കാർ ചിലവിൽ ഇവരെ സ്വദേശത്തേക്ക് നാടുകടത്തുമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News