Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായായി റൊണാൾഡോയുടെ അൽ നസ്ർ ക്ലബ് സെമിയിലേക്ക് 

August 07, 2023

August 07, 2023

ന്യൂസ്‌റൂം ബ്യൂറോ

റിയാദ്: അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് സെമി ഫൈനലിലേക്ക് കടന്ന് അൽ നസ്ർ ക്ലബ്. അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് അൽ നസ്ർ സെമി ഫൈനലിൽ എത്തുന്നത്. റജാ കസബ്ലാൻസയെ (റജാ) മുന്ന് ഗോളിന് തകർത്താണ് അൽ നസ്ർ സെമിയിലേക്ക് എത്തിയത്. റജാ ക്ലബിന് ഒരു ഗോൾ മാത്രമാണ് അടിക്കാൻ സാധിച്ചത്. 

കളിയുടെ 19ാം മിനിറ്റിൽ, മിഡ്‌ഫീൽഡറായ ടലിസ്കയുടെ പാസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (ഫോർവേഡ്)അൽ നസ്റിന്റെ ഗോൾ അടിച്ചത്. 28ാം മിനിറ്റിൽ സുൽത്താൻ അൽ ഗന്നമായിരുന്നു (ഡിഫൻഡർ) സ്കോർ ലീഡ് വർധിപ്പിച്ചത്. 38ാം മിനിറ്റിൽ സീക്കോ ഫൊഫാനോയുടെ (മിഡ്‌ഫീൽഡർ) മികച്ച ഹെഡർ ഷോട്ട് ടീമിന് മൂന്നാമത്തെ ഗോളും സമ്മാനിച്ചു.  

അതേസമയം, 41ാം മിനിറ്റിലാണ് റജാ ടീമിന് ഒരു സെൽഫ് ഗോൾ ലഭിച്ചത്. എന്നാൽ, രണ്ടാം പകുതിയിൽ ഗോൾ അടിക്കാൻ സാധിക്കാൻ കഴിയാത്തതോടെ അൽ നസ്ർ സെമിയിലേക്ക് ചുവട് വെക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ സമലക്കിനെ (1-1) സമനിലയിൽ തളച്ചാണ് അൽ നസ്ർ ക്വാർട്ടറിൽ പ്രവേശിച്ചത്. 87ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളിലൂടെയാണ് സമനില പിടിച്ചത്. സെമി ഫൈനലിൽ ഇറാഖ് ക്ലബായ അൽ ഷോർതയാണ് അൽ നസ്‌റിന്റെ എതിരാളികൾ. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News