Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഖത്തറിൽ ഇന്ത്യൻ ഫുട്‍ബോളിന്റെ കളിയാവേശവുമായി ഖിഫ് ഫുട്‍ബോൾ,സെപ്തംബർ 10 നകം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ

August 31, 2023

August 31, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ: ഖത്തര്‍ ഇന്ത്യൻ ഫുട്ബാള്‍ ഫോറം (ഖിഫ്‌) ഫുട്ബാള്‍ ടൂര്‍ണമെന്റ് 14ാം എഡിഷനായുള്ള ടീം രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഒക്ടോബര്‍ 19ന് ദോഹ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഖത്തറില്‍ സജീവമായ വിവിധ  ജില്ലാ സംഘടനകളുടെ ടീമുകളാണ് മാറ്റുരക്കുന്നത്.പ്രവാസികള്‍ക്കിടയില്‍ ഫുട്ബാള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ടീമുകളില്ലാത്ത ജില്ലകള്‍ക്ക് സംയുക്തമായി ടീമുകള്‍ രൂപവത്കരിച്ച്‌ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാമെന്ന തീരുമാനം ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തുന്നുണ്ടെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ മത്സരങ്ങള്‍ക്കായുള്ള രജിസ്ട്രേഷൻ സെപ്റ്റംബര്‍ 10നകം പൂര്‍ത്തിയാക്കേണ്ടതാണ്. 2007ല്‍ ആരംഭിച്ച ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഖത്തറിലെയും ജി.സി.സിയിലെയും ഏറ്റവും ജനകീയ ടൂര്‍ണമെന്റുകളിലൊന്നാണ്. കോവിഡും തുടര്‍ന്ന് ലോകകപ്പ് ഫുട്ബാളിനുമായുള്ള ചെറിയൊരു ഇടവേളക്കുശേഷം വിപുലമായ ഒരുക്കങ്ങളോടെയാണ് 14ാം സീസണ് തുടക്കം കുറിക്കുന്നത്.ടൂര്‍ണമെൻറ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി ഷമീനെ 55252219 നമ്പറിൽ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News