Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്റൈനില്‍ പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു

November 09, 2023

Qatar_News_Malayalam

November 09, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈനില്‍ പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ വിശദാംശങ്ങള്‍ പുതിയ ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ രാജ്യത്തുള്ള പ്രവാസികള്‍ക്ക് നിലവിലുള്ളതിന്റെ നാലിലൊന്ന് ഫീസ് നിരക്കില്‍ ആറ് മാസത്തേക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റിന് അനുമതി ലഭിക്കും. സാധാരണ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റാണ് രാജ്യത്ത് അനുവദിച്ചിരുന്നത്. 

തീരുമാനം ഉടന്‍ നടപ്പാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യൂട്ടീവിനോട് മന്ത്രി ആവശ്യപ്പെട്ടു. വര്‍ക്ക് പെര്‍മിറ്റ് പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഒദ്യോഗിക എല്‍എംആര്‍എ ചാനലുകള്‍ വഴിയോ പെര്‍മിറ്റ് പുതുക്കാന്‍ കഴിയും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News