Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയില്‍ അഞ്ച് പ്രവിശ്യകളില്‍ റെഡ് അലര്‍ട്ട്, കനത്ത മഴക്ക് സാധ്യത

October 26, 2023

news_malayalam_weather_updates_in_saudi

October 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

റിയാദ്- സൗദിയില്‍ അഞ്ച് പ്രവിശ്യകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, ജിസാന്‍, അല്‍ബഹ, കിഴക്കന്‍ പ്രവിശ്യ, അസീര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളത്.

ജിസാനില്‍ അല്‍ഹര്‍ത്, അല്‍ദാഇര്‍, അല്‍റൈത്ത്, അല്‍ആരിദ, അല്‍അയ്ദാബി, ഫൈഫാ, ഹറൂബ്, അബുഅരിശ്, അഹദ് അല്‍മസാരിഹ, അല്‍തിവാല്‍, അല്‍ഫത്തീഹ, സാംത, സബ്‌യ, ദമദ്, അല്‍ ദര്‍ബ്, ബയ്ഷ്, ജിസാന്‍ നഗരം എന്നിവിടങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 11 വരെയാണ് മഴ മുന്നറിയിപ്പ്.
അസീര്‍ പ്രവിശ്യയില്‍ അബഹ, അഹദ് റുഫൈദ, അല്‍ഹറജ, അല്‍റബൂഅ, ഖമീസ് മുശൈത്, സരാത് അബീദ, ദഹ്‌റാന്‍ അല്‍ജനൂബ്, അല്‍മജാരിദ, ബാരിഖ്, രിജാല്‍ അല്‍മാ, മഹായില്‍, അല്‍നമാസ്, ബില്‍ഖര്‍ന്‍, തനൂമ, അല്‍ബറക് , അല്‍ഖഹ്മ എന്നിവിടങ്ങളില്‍ രാത്രി 11 വരെ മഴ തുടരും.

അല്‍ബഹയില്‍ അല്‍അഖീഖ്, അല്‍ഖുറാ, അല്‍മന്‍ദഖ്, ബല്‍ജര്‍ശി, ബനീ ഹസന്‍ എന്നിവിടങ്ങളിലും മക്ക പ്രവിശ്യയിലെ അല്‍അറദിയാത്ത്, അദമ്മ്, മൈസാന്‍, തായിഫ്, അല്‍കാമില്‍ എന്നിവിടങ്ങളും ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി പത്ത് മണി വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ ഖഫ്ജി, അല്‍നഈറ, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളിൽ രാവിലെ 10 വരെ മഴ തുടരും. അല്‍ഹസാ, അബ്‌ഖൈഖ്, അല്‍അദീദ് എന്നിവിടങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയും മഴയുണ്ടാകും.

അതേസമയം, കനത്ത മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും മലവെള്ളപ്പാച്ചിലും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News