Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യത; ജാഗ്രത നിർദേശം നൽകി

December 26, 2023

news_malayalam_weather_updates_in_saudi

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ - സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ഇന്ന് (ചൊവ്വ) മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റും പൊടിക്കാറ്റും ഉണ്ടാകും. 

മക്ക പ്രവിശ്യയില്‍ പെട്ട മക്ക, തായിഫ്, ജിദ്ദ, ലൈത്ത്, ബഹ്‌റ, ജുമൂം, അല്‍കാമില്‍, അദം, അല്‍അര്‍ദിയാത്ത്, മൈസാന്‍, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് വൈകുന്നേരം മുതല്‍ വ്യാഴം (ഡിസംബർ 28) വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. തുടർന്ന് രണ്ടു ദിവസം (വെള്ളി,ശനി) മഴ കൂടുതല്‍ ശക്തി പ്രാപിക്കും. മക്ക പ്രവിശ്യയില്‍ പെട്ട തുര്‍ബ, അല്‍മോയ, അല്‍ഖുര്‍മ, റനിയ, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) മുതല്‍ വെള്ളി (ഡിസംബർ 29) വരെ ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.

മദീന പ്രവിശ്യയില്‍ പെട്ട മദീന, മഹ്ദുദ്ദഹബ്, അല്‍ഹാനാകിയ, ഖൈബര്‍, അല്‍ഉല, വാദി അല്‍ഫറ എന്നിവിടങ്ങളില്‍ ഇന്ന് വൈകുന്നേരം മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈ സ്ഥലങ്ങളിൽ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മദീന പ്രവിശ്യയില്‍ പെട്ട യാമ്പു, അല്‍അയ്‌സ്, ബദ്ര്‍ എന്നിവിടങ്ങളിലും ഇന്ന് മുതല്‍ വ്യാഴം വരെ മഴയുണ്ടാകും. 

ഹായില്‍ പ്രവിശ്യയില്‍ പെട്ട ഹായില്‍, അല്‍ഗസാല, അല്‍ശംലി, അല്‍ഹായിത്, അല്‍ശനാന്‍, ബഖ്ആ, സുമൈറാ, അല്‍സുലൈമി, മൗഖഖ് എന്നിവിടങ്ങളില്‍ ഇന്ന് വൈകുന്നേരം മുതല്‍ വെള്ളി വരെ മഴയുണ്ടാകും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കും. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ, ഉനൈസ, അല്‍ബുകൈരിയ, അല്‍അസ്‌യാഹ്, രിയാദ് അല്‍ഖബ്‌റാ, ഉഖ്‌ലത്തുസ്സുഖൂര്‍, അല്‍ബദായിഅ്, അല്‍റസ്, അല്‍നബ്ഹാനിയ, ദര്‍യതുല്‍മിദ്‌നബ്, ഉയൂനുല്‍ജവാ, അല്‍ശുമാസിയ എന്നിവിടങ്ങളില്‍ ഇന്ന് വൈകുന്നേരം മുതല്‍ ശനി വരെയും തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലും തൈമായിലും ബുധന്‍, വ്യാഴം ദിവസങ്ങളിലും തബൂക്ക്, ഹഖ്ല്‍, അല്‍ബദ, ദിബാ, അല്‍വജ് എന്നിവിടങ്ങളില്‍ ഇന്നും നാളെയും ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News