Breaking News
യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം | ദുബായ് മെട്രോയുടെ സ്റ്റോപ്പുകളിൽ മാറ്റം; 4 സ്റ്റേഷനുകളിൽ മെട്രോ നിർത്തില്ല | സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ |
കുവൈത്തിൽ ഇന്നും നാളെയും മഴ; ജാ​ഗ്രത വേണമെന്ന് നിർദേശം

March 24, 2024

news_malayalam_weather_update_in_kuwait

March 24, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നും നാളെയും (ഞായർ, തിങ്കൾ) അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ. ഇടത്തരം മുതൽ സജീവമായ കാറ്റിനൊപ്പം ചിതറിക്കിടക്കുന്ന മഴയ്ക്കും സാധ്യതയുണ്ട്. ദൃശ്യപരത കുറഞ്ഞേക്കാമെന്നും, റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും ഇസ റമദാൻ പറഞ്ഞു. നാളെ വൈകുന്നേരത്തോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ, പ്രത്യേക വിദ്യാഭ്യാസ സ്‌കൂളുകളിലും ഇന്ന് (ഞായറാഴ്ച) ഓൺലൈൻ പഠനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ് പ്രഖ്യാപനമുണ്ടായത്.

“കാലാവസ്ഥാ വകുപ്പിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത്, പഠനം എല്ലായിടത്തും വിദൂരമായി മാറ്റാൻ തീരുമാനിച്ചു, ”വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽ വാഹിദ പറഞ്ഞു.

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുവൈത്ത് ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എമർജൻസി നമ്പറായ 112-ലേക്ക് വിളിക്കാമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News