Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ വിസ നടപടികള്‍ ഒരു മിനിറ്റില്‍; ഏകീകൃത ഡിജിറ്റല്‍ വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

December 20, 2023

News_Qatar_Malayalam

December 20, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ വിസ നടപടികള്‍ വേഗത്തിലാക്കുന്നതിന് 'കെഎസ്എ വിസ' എന്ന പേരില്‍ ഏകീകൃത ഡിജിറ്റല്‍ വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, തൊഴില്‍ വിസകള്‍ കെഎസ്എ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി വേഗത്തില്‍ ലഭിക്കും. ഒരു മിനിറ്റില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പുതിയ ഏകീകൃത വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി അബ്ദുള്‍ഹാദി അല്‍മന്‍സൂരി വ്യക്തമാക്കി. റിയാദില്‍ നടന്ന രണ്ടാമത് ഡിജിറ്റല്‍ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

വിനോദ സഞ്ചാരികള്‍ക്കും പുതിയ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വിസ ലഭിക്കും. മുപ്പതിലധികം ഏജന്‍സികളേയും മന്ത്രാലയങ്ങളേയും സ്വകാര്യമേഖലയേയും ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് ബന്ധിപ്പിച്ചാണ് കെഎസ്എ വിസ പദ്ധതി ആവിഷ്‌കരിച്ചതെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സെക്കന്റുകള്‍ക്കുള്ളില്‍ വിസയുടെ വിവരങ്ങള്‍, അപേക്ഷ നടപടിക്രമങ്ങള്‍ അറിയാന്‍ കഴിയും. 'ksavisa.sa' എന്ന പ്ലാറ്റ്‌ഫോം ബീറ്റ പതിപ്പിലും ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News