Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

March 12, 2024

news_malayalam_umrah_pilgrims_advised_to_wear_mask

March 12, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മക്ക: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. മക്ക ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും തീര്‍ത്ഥാടകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യക്തമാക്കി. റമദാനോട് അനുബന്ധിച്ച് പുണ്യസ്ഥലങ്ങളില്‍ തിരക്ക് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മാസ്‌ക് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. 

അതേസമയം റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഗ്രാന്‍ഡ് മോസ്‌കില്‍ ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍ സ്ഥാപിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരമാനമെന്ന് ഗ്രാന്‍ഡ് മോസ്‌കിന്റേയും പ്രവാചക പള്ളിയുടേയും ചുമതലയുള്ള ജനറല്‍ അതോറിറ്റി അറിയിച്ചു. 

കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ്, കിംഗ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, അല്‍-സലാം ഗേറ്റ് എന്നിവയുള്‍പ്പെടെയുള്ള നിയുക്ത പ്രവേശന കവാടങ്ങളിലൂടെയും താഴത്തെ നിലയിലെ പ്രത്യേക വാതിലിലൂടെയും ഉംറ തീര്‍ഥാടകര്‍ക്ക് ഗ്രാന്‍ഡ് മസ്ജിദിലേക്ക് പ്രവേശനം അനുവദിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി വ്യവസ്ഥകളോടെ സൈഡ് ക്രോസിംഗുകള്‍, ഗോവണികള്‍ ഉള്‍പ്പെടെയുള്ളവയും മസ്ജിദിന്റെ പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


 


Latest Related News