Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ 

September 20, 2023

Malayalam_Qatar_News

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ മയക്കുമരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യക്കാരെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. സൗദിയിലെ അസീറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിൽ പെട്ടവരെയാണ് അറസ്റ്റ് ചെയ്‌തതെന്നാണ്‌ റിപ്പോർട്ട്.  126 കിലോ മയക്കുമരുന്നാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. 

നിയമ നടപടികൾക്കായി കുറ്റവാളികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, മയക്കുമരുന്ന് വിതരണം തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കൂടാതെ, 995 എന്ന നമ്പറിലോ ഇ-മെയിൽ വഴിയോ മയക്കുമരുന്ന് പ്രതികളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. 

അതേസമയം,  മയക്കുമരുന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ കുറിച്ച് നൽകുന്ന വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News