Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ ഭാരം കയറ്റുന്നതിന് ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി; 1000 റിയാല്‍ പിഴ ചുമത്തും

November 25, 2023

Qatar_Malayalam_News

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയില്‍ ഭാരം കയറ്റിപ്പോകുന്ന ട്രക്കുകള്‍ക്കുള്ള നിയന്ത്രണം സൗദി റോഡ് അതോറിറ്റി കടുപ്പിച്ചു. നിശ്ചിത അളവിലും ഭാരത്തിലുമുള്ള ലോഡുകള്‍ക്ക് മാത്രമേ ട്രക്കുകള്‍ക്ക് അനുമതിയുള്ളൂ. അനുവദിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരം കയറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റോഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ഭാരം കയറ്റുന്നത് റോഡുകളുടെ സുരക്ഷയെ ബാധിക്കുമെന്നും അനുമതിയില്‍ കൂടുതല്‍ ഭാരം കയറ്റിയുള്ള യാത്രയില്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അതോറിറ്റി  വ്യക്തമാക്കി.

23 മീറ്റര്‍ നീളവും 2.6 മീറ്റര്‍ വീതിയും 4.8 മീറ്റര്‍ ഉയരവുമാണ് ട്രക്കുകളില്‍ നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ആക്‌സിലുകളുള്ള ട്രക്കുകള്‍ക്ക് 21 ടണ്‍, മൂന്ന് ആക്‌സിലുകള്‍ക്ക് 34 ടണ്‍, നാല് ആക്‌സിലുകള്‍ക്ക് 42 ടണ്‍, അഞ്ച് ആക്‌സിലുകള്‍ക്ക് 45 ടണ്‍ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള അളവ്. പരിശോധനയില്‍ ഭാരം നിശ്ചിത അളവില്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ 1000 റിയാല്‍ പിഴ ചുമത്തും. അമിതമായുള്ള ഓരോ 100 കിലോ ഗ്രാമിനും 200 റിയാല്‍ വീതമായിരിക്കും പിഴ ചുമത്തുക. നിയമലംഘനം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നും സൗദി റോഡ് അതോറിറ്റി വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News