Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
മുംബൈയിൽ സൗദി വനിതാ ടൂറിസ്റ്റിനെ പോക്കറ്റടിച്ച മൂന്നംഗ വനിത സംഘം അറസ്റ്റിൽ 

October 02, 2023

Gulf_Malayalam_News

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

മുംബൈ : മുംബൈയിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റില്‍ സൗദി വനിതാ ടൂറിസ്റ്റിനെ പോക്കറ്റടിച്ച മൂന്നംഗ സംഘത്തെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റില്‍ വെച്ച് സൗദി വനിതയുടെ ബാഗില്‍ നിന്ന് പണവും വിലപിടിച്ച വസ്തുക്കളും സംഘം മോഷ്ടിക്കുകയായിരുന്നു. 22 വയസ്സ് , 40 വയസ്സ്, 45 വയസ് എന്നീ പ്രായമുള്ള വനിതകളാണ് അറസ്റ്റിലായത്.

ബ്ലേഡ് ഉപയോഗിച്ച് കീറിയാണ് സംഘം ബാഗിൽ നിന്ന് പണവും വിലപിടിച്ച വസ്തുക്കളും കവര്‍ന്നത്. പോക്കറ്റടിക്കപ്പെട്ടതായി മനസിലാക്കിയ സൗദി യുവതി ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്ന്, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്ളിൽ നിന്ന് മൂന്നംഗ സംഘം സൗദി വനിതയുടെ ബാഗില്‍ നിന്ന് പണവും മറ്റും കവര്‍ന്നതായി തെളിഞ്ഞു. 

അതേസമയം, മറ്റ് നിരവധി കവര്‍ച്ചകളും പോക്കറ്റടികളും സംഘം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ത്രീകളും, പ്രായമായവരും,  കുട്ടികളുമായിരുന്നു സംഘത്തിന്റെ പ്രധാന ഇരകള്‍. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News