Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ താൽകാലിക ജോലികൾക്കായി അരലക്ഷത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുന്നു 

March 30, 2024

news_malayalam_job_vacancy_news

March 30, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ് : ഈ വര്‍ഷം സൗദി അറേബ്യയില്‍ താത്കാലിക ജോലികള്‍ക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി അഹമദ് അല്‍റാജ്ഹി അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്ന് പലവിധ തൊഴിലാളികളെ താത്കാലിക അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യാന്‍ 59,000 സീസണല്‍ വര്‍ക്ക് വിസകള്‍ അനുവദിക്കേണ്ടിവരുമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേര്‍ന്ന വ്യവസായികളുടെ യോഗത്തിലാണ് മന്ത്രി വെളിപ്പെടുത്തിയത്.

ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ് ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ ആവശ്യമായി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ജോലികള്‍ ചെയ്യുന്ന കമ്ബനികള്‍ക്ക് താത്കാലിക അടിസ്ഥാനത്തില്‍ തൊഴിലാളികളെ ആവശ്യമായി വരും. സ്വദേശത്ത് നിന്ന് ലഭ്യമായില്ലെങ്കില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അത്തരം സാഹചര്യത്തില്‍ സീസണല്‍ വിസകള്‍ കമ്ബനികള്‍ക്ക് തങ്ങളുടെ ജോലി സുഗമമാക്കാന്‍ സഹായമായി മാറുമെന്നും മന്ത്രി വിശദീകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News