Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ താമസസ്ഥലത്ത് തീ കൂട്ടിയ രണ്ട് ഇന്ത്യക്കാർ പുക ശ്വസിച്ച് മരിച്ചു

January 10, 2024

news_malayalam_death_news_in_saudi

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദമാം: സൗദിയിലെ ദമാമിൽ തണുപ്പില്‍ നിന്ന് രക്ഷ നേടാൻ താമസ സ്ഥലത്ത് തീ കൂട്ടിയ രണ്ട് ഇന്ത്യന്‍ സ്വദേശികള്‍ പുക ശ്വസിച്ച് മരിച്ചു. ദമാമിൽ ഹൗസ് ഡ്രൈവര്‍മാരായ രണ്ട് തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. വളമംഗലം സ്വദേശി താജ് മുഹമ്മദ് മീരാ മൊയ്ദീന്‍, കള്ളകുറിച്ചി സ്വദേശി മുസ്തഫ മുഹമ്മദലി എന്നിവരാണ് മരിച്ചത്.

ചാര്‍ക്കോള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത ശേഷം ബാക്കി വന്ന കനലുകള്‍ മുറിയിൽ ഒരുക്കി ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ മുറിയിൽ നിറഞ്ഞ പുക ശ്വസിച്ച ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലും രണ്ട് പേരും പുക ശ്വസിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് പേരും ഒരേ സ്‌പോൺസര്‍ക്ക് കീഴിലാണ് ജോലി ചെയ്തിരുന്നത്. മുസ്തഫ 38 വര്‍ഷമായി ഈ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. നിയമനടപടികൾക്ക് ശേഷം മൃതദേഹം ദമാമിൽ തന്നെ മറവ് ചെയ്യും.

അതേസമയം, തണുപ്പ് കാലത്ത് തീകായുമ്പോഴും ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു നല്‍കുന്നുണ്ട്. സമാനമായ അപകടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് മലയാളികളും ദമ്മാമിലെ ഖത്തീഫില്‍ മരിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News