Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മലപ്പുറം സ്വദേശിയെ ബഹ്‌റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി 

September 05, 2023

Malayalam_Qatar_News

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: മലപ്പുറം തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ട് വേലായുധൻ ജയൻ (46) ബഹ്‌റൈനിൽ മരിച്ചു. ബഹ്‌റൈനിലെ ഹാജിയത്തിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് കരുതുന്നത്.

ബഹ്‌റൈനിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തി വരികയായിരുന്നു. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് ബന്ധുക്കൾ ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന്, അന്വേഷണം നടത്തിയപ്പോൾ കടയുടെ ഷട്ടർ തുറന്ന നിലയിലായിരുന്നു.  എന്നാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപവാസികൾ നിലവിലെ താമസ സ്‌ഥലത്ത്‌  ചെന്നു നോക്കിയിട്ടും കണ്ടെത്താനായില്ല. 

തുടർന്ന് സ്പോൺസർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം മുൻപ് കുടുംബത്തിനോടൊപ്പം താമസിച്ചിരുന്ന ഫ്‌ളാറ്റിനകത്ത്  മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. 

ഭാര്യ: അമൃത, ഒരു മകനുണ്ട്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News