Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ സ്റ്റുഡന്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരാം; പാർട്ട് ടൈം ജോലിക്കും അനുമതി

March 05, 2024

news_malayalam_new_rules_in_saudi

March 05, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- സൗദിയിൽ സ്റ്റുഡന്റ് വിസയില്‍ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോഴ്‌സ് കാലാവധി അവസാനിക്കുന്നത് വരെ പുതുക്കാവുന്ന വിസകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയെന്നും ഇതുവഴി പാര്‍ട് ടൈം ജോലി ചെയ്യാമെന്നും ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സാമി അല്‍ഹൈസൂനി വ്യക്തമാക്കി.

'സ്റ്റഡി ഇന്‍ സൗദി അറേബ്യ' എന്ന പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന വിസക്ക് മറ്റു വിസകളെ പോലെ സ്‌പോണ്‍സറെ ആവശ്യമില്ല. വിസ കാലാവധിയില്‍ എത്ര പ്രാവശ്യം വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. ചെറിയ കാലാവധിയുള്ള വിസകള്‍ ഒരു വര്‍ഷം വരെ പുതുക്കാൻ കഴിയും. സ്റ്റുഡന്റ് വിസയുള്ളവർക്ക് കുടുംബത്തെയും കൊണ്ടുവരാം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലകള്‍ നിരവധി വിനോദ, ടൂറിസം പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. 

എന്നാല്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സൗദി സര്‍വകലാശാലകളില്‍ പഠനത്തിന് അനുമതി ലഭിക്കുകയുള്ളൂ. ലോകത്തെ പ്രമുഖ വിദ്യാഭ്യാസ ഹബ്ബായി സൗദിയെ ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനകം മിക്ക യൂണിവേഴ്‌സിറ്റികളിലും വിവിധ തരം കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്.

സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ കാലാവധിയുള്ള വിസകളാണ് നിലവിൽ അനുവദിക്കുന്നത്. അക്കാദമിക് ബിരുദങ്ങളടക്കം ദീര്‍ഘ കാല പഠനത്തിനോ ഗവേഷണങ്ങൾക്കോ ഇതുപയോഗിക്കാം. ഗവേഷകര്‍ക്കും പരിശീലകര്‍ക്കും ഷോര്‍ട്ട് ടേം കോഴ്‌സുകാര്‍ക്കും ആറു മാസത്തേക്ക് വീണ്ടും പുതുക്കാവുന്ന വിസകളും ലഭിക്കും. 

'സ്റ്റഡി ഇന്‍ സൗദി അറേബ്യ' വെബ്സൈറ്റില്‍ കോഴ്‌സ് തെരഞ്ഞെടുത്ത ശേഷം വിസയ്ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് വിസകള്‍ അനുവദിക്കുന്നത്. നിലവില്‍ സൗദി സര്‍വകലാശാലകളില്‍ 160 രാജ്യങ്ങളില്‍ നിന്നായി എഴുപതിനായിരം വിദേശവിദ്യാര്‍ഥികൾ പഠിക്കുന്നുണ്ടെന്നും  അല്‍ഹൈസൂനി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News