Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ പ്രകൃതി സംരക്ഷണ മേഖലകളിലേക്ക് അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി

January 28, 2024

news_malayalam_new_rules_in_saudi

January 28, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ സംരക്ഷിത മേഖലകളിലേക്ക് അതിക്രമിച്ച് കയറിയുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ വരെ പിഴ ചുമത്തും. സസ്യങ്ങളുടെ സൈന്‍ ബോര്‍ഡുകളില്‍ കൃത്രിമം കാണിച്ചാല്‍ അയ്യായിരം റിയാലും പിഴ ചുമത്തുമെന്ന് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക സേനയായ എസ്എഫ്ഇഎസ് അറിയിച്ചു. പിഴയ്ക്ക് പുറമെ കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവും നഷ്ടപരിഹാരമായി നിയമലംഘകരില്‍ നിന്ന് ഈടാക്കും. 

അതേസമയം ഭക്ഷ്യയോഗ്യമായ സീസണല്‍ ട്രഫിള്‍സ് (കൂണ്‍) വേട്ടയാടുന്നതിനായി രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ചെന്ന് ആരോപിച്ച് സൗദി പൗരനെ പരിസ്ഥിതി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ വടക്ക്-കിഴക്കന്‍ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റെന്ന് എസ്എഫ്ഇഎസ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News