Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ ഭിന്നശേഷിക്കാരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു ;  3,50,000 റിയാല്‍ വരെ പിഴ ചുമത്തും

January 01, 2024

news_malayalam_new_rules_in_saudi

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയില്‍ ഭിന്നശേഷിയുള്ളവരോട് മോശമായി പെരുമാറുകയോ പരിഹസിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു. അംഗവൈകല്യമുള്ളവരെ അവഗണിക്കുക, ദുരുപയോഗം ചെയ്യുക, പരിഹസിക്കുക, അവകാശങ്ങള്‍ നിഷേധിക്കുക, ചൂഷണം ചെയ്യുക എന്നിവയ്ക്ക് കടുത്ത ശിക്ഷാ നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ വ്യക്തമാക്കി. 

കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ തടവും 3,50,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയിലേതെങ്കിലും ലഭിക്കും. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈകല്യമുള്ളവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതര സ്വഭവമുള്ളതാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിംഗില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്. എന്‍ഫോഴ്‌സ്‌മെന്റ് കാമ്പെയ്‌ന്റെ ഭാഗമായി രാജ്യത്തുടനീളം നടത്തിയ പരിശോധനയില്‍ അനധികൃത പാര്‍ക്കിംഗിന് 62,540 വാഹനങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News