Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ 1,600 കിലോ കേടായ സവാള ശേഖരം പിടികൂടി; പ്രവാസികള്‍ അറസ്റ്റില്‍

February 20, 2024

news_malayalam_arrest_updates_in_saudi

February 20, 2024

ന്യൂസ്‌റൂം ഡെസ്ക്

തബൂക്ക് - സൗദിയിൽ വിദേശികള്‍ നടത്തുന്ന വെയര്‍ഹൗസില്‍ നിന്ന് കേടായ സവാള ശേഖരം തബൂക്ക് നഗരസഭ പിടികൂടി. വെയര്‍ഹൗസില്‍ കേടായ സവാളയും നല്ല സവാളയും കൂട്ടിക്കലര്‍ത്തി ഉപയോക്താക്കള്‍ക്ക് വിൽപ്പന നടത്തുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തബൂക്ക് നഗരസഭക്ക് കീഴിലെ ജനൂബ് ബലദിയയും സുരക്ഷാ വകുപ്പുകളും സഹകരിച്ച് വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍ 1,600 കിലോ കേടായ സവാളയാണ് പിടികൂടിയത്. 287 കാര്‍ട്ടണ്‍ പച്ചക്കറികളും വെയര്‍ഹൗസില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. സ്ഥാപന അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി തബൂക്ക് നഗരസഭ അറിയിച്ചു.

അതേസമയം, അല്‍ബാഹയില്‍ നിന്ന് വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരവും കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ മന്ത്രാലയം പിടികൂടിയിരുന്നു. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ബോട്ടിലുകളില്‍ നിറച്ച് വില്‍പനക്ക് സൂക്ഷിച്ച വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരമാണ് പിടികൂടിയത്. നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയ സംഘം പരിശോധന നടത്തി വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരം കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മന്ത്രാലയം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News