Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജിദ്ദ ടു കോഴിക്കോട്: നവംബറിലെ സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി 

October 29, 2023

news_malayalam_spicejet_flight_updates

October 29, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ഒരു മാസത്തേക്ക് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സ്‌പൈസ് ജെറ്റിന്റെ വിമാന സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. നവംബർ മുപ്പത് വരെയുള്ള മുഴുവൻ സർവീസുകളാണ് റദ്ദാക്കിയത്. നവംബർ രണ്ടു വരെയുള്ള സർവീസുകൾ റദ്ദാക്കുന്നതായി നേരത്തെ തന്നെ വിമാന കമ്പനി അറിയിച്ചിരുന്നു. 

അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസും വെട്ടിക്കുറച്ചു. നവംബര്‍ മാസത്തിലെ സര്‍വീസുകള്‍ മാത്രമാണ് നിര്‍ത്തിവെച്ചത്. നവംബറിലെ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് സമീപ ദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം. യാത്രക്കാരുടെ കുറവുമൂലമാണ് സര്‍വീസ് വെട്ടിക്കുറച്ചതെന്നാണ് റിപ്പോർട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News