Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മക്കയിൽ ത്വവാഫിനായി സ്മാർട്ട് ഗോൾഫ് കാർട്ടുകൾ അവതരിപ്പിച്ചു

March 25, 2024

news_malayalam_hajj_umrah_updates

March 25, 2024

ന്യൂസ്‌റൂം ബ്യുറോ

മക്ക: മക്കയിൽ തവാഫിന് (വിശുദ്ധ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം) സ്മാർട്ട് ഗോൾഫ് കാർട്ടുകൾ അവതരിപ്പിച്ചു. ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചക പള്ളിയുടെയും പരിപാലന ചുമതലയുള്ള ജനറൽ അതോറിറ്റിയാണ് പുതിയ ഗോൾഫ് കാർട്ടുകൾ അവതരിപ്പിച്ചത്. റമദാൻ മാസത്തിൽ പ്രത്യേക ആവശ്യങ്ങളുള്ള മുതിർന്നവർക്കും, തീർഥാടകർക്കും സേവനം ലഭ്യമാകും. 

തീർഥാടകർക്ക് അജ്യാദ് എസ്‌കലേറ്ററുകൾ, കിംഗ് അബ്ദുൽ അസീസ് ഗേറ്റ് എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ എന്നിവയുടെ പ്രവേശന കവാടങ്ങളിലൂടെ ഗോൾഫ് കാർട്ട് ലഭ്യമാകുന്ന സ്ഥലത്തെത്താമെന്ന് അതോറിറ്റി വ്യക്തമാക്കി. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 4 മണി വരെ 12 മണിക്കൂറാണ് ഗോൾഫ് കാർട്ടിൻ്റെ പ്രവർത്തന സമയം.

തവാഫ് ചെയ്യുന്നതിനായി മാത്രമാണ് സേവനം നൽകുന്നതെന്നും, ഒരാൾക്ക് മൂല്യവർധിത നികുതി ഉൾപ്പെടെ 25 സൗദി റിയാൽ ചാർജ് ഉണ്ടായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു. തവാഫ് ചെയ്യാൻ 50 ഗോൾഫ് വണ്ടികൾ നിലവിൽ ലഭ്യമാണ്. ഒരു വണ്ടിയിൽ ഒരേ സമയം 10 യാത്രക്കാർക്ക് സഞ്ചരിക്കാവുന്നതാണ്. ഗ്രാൻഡ് മോസ്‌കിൽ ലഭ്യമായ ടിക്കറ്റ് വിൽപന കേന്ദ്രങ്ങൾ വഴി ടിക്കറ്റ് വാങ്ങി വണ്ടികൾ ഉപയോഗിക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News