Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പുതുവത്സരത്തില്‍ ഷോപ്പിംഗും സമ്മാനങ്ങളുമായി 'ഷോപ്പ് ഖത്തര്‍ 2024' ന് തുടക്കമായി

January 02, 2024

news_malayalam_event_updates_in_qatar

January 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മേളയായ ഷോപ്പ് ഖത്തറിന്റെ എട്ടാമത് പതിപ്പിന് തുടക്കമായി. കഴിഞ്ഞദിവസം പ്ലേസ് വെന്‍ഡോം മാളില്‍ പ്രശസ്ത സംഗീത ബാന്‍ഡായ റൂഹ് അല്‍ ഷാര്‍ഖിന്റെ പരിപാടികളോടെയാണ് ഷോപ്പ് ഖത്തറിന് തുടക്കമായത്. ജനുവരി 27 വരെ നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പ്ലേസ് വെന്‍ഡോം, ഹയാത്ത് പ്ലാസ, മാള്‍ ഓഫ് ഖത്തര്‍ ഉള്‍പ്പെടെ രാജ്യത്തെ 13 മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും പങ്കെടുക്കും. 'നിങ്ങളുടെ ഷോപ്പിംഗ് പ്ലേഗ്രൗണ്ട്' എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. 

റാഫിള്‍ നറുക്കെടുപ്പുകള്‍, വിസ്മയിപ്പിക്കുന്ന പരേഡുകള്‍, മത്സരങ്ങള്‍, പ്രത്യേക ഷോകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കും. റാഫിള്‍ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആഡംബര കാറുകള്‍ മുതല്‍ 50,000 റിയാല്‍ വരെയുള്ള ക്യാഷ് പ്രൈസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇന്‍വോയിസുകള്‍ റിഡീം ചെയ്യാനും വൗച്ചറുകള്‍ നേടാനും കഴിയുന്ന റിഡംപ്ഷന്‍ ബൂത്തുകളും മാളുകളില്‍ ഉണ്ടാകും. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ അവസാന റാഫിള്‍ നറുക്കെടുപ്പും വിജയിയേയും പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News