Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ നിയന്ത്രിത വനമേഖലയില്‍ പ്രവേശിക്കുന്നതിനെതിരെ സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കി

January 06, 2024

news_malayalam_new_rules_in_uae

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ അതിര്‍ത്തിക്കടുത്തുള്ള നിയന്ത്രിത വനപ്രദേശങ്ങളില്‍ പ്രവേശിക്കരുതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷാ സേന അറിയിച്ചു. അനധികൃതമായ പ്രവേശനം തടയുന്നതിനായി അതിര്‍ത്തികളില്‍ മുന്നറിയിപ്പുകളും അടയാളങ്ങളും മണ്‍തടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.  നിയമം ലംഘിക്കുന്നവര്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി നിയമവും എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും പ്രകാരം 30 മാസം വരെ തടവ് മുതല്‍ 25,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടും ശിക്ഷയായി ലഭിക്കും. 

സൗദി അതിര്‍ത്തിക്ക് സമീപമുള്ള മരുഭൂമിയിലെ എല്ലാ സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ് ബാധകമാണ്. നിയമ ലംഘകരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുന്നതുള്‍പ്പെടെയുള്ള നിര്‍ണായക നടപടികള്‍ക്ക് സേന പൂര്‍ണമായും തയ്യാറാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News