Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകള്‍ ഒഴിവാക്കി

January 27, 2024

news_malayalam_new_rules_in_saudi

January 27, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പ്രവേശന പരീക്ഷകളില്‍ നിന്ന് ഒഴിവാക്കി. എട്ട് വികലാംഗ വിഭാഗങ്ങളെ പ്രവേശന പരീക്ഷകളില്‍ നിന്ന് ഒഴിവാക്കിയതായി സൗദി കൗണ്‍സില്‍ ഓഫ് യൂണിവേഴ്‌സിറ്റീസ് അഫയേഴ്‌സ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയും സര്‍വകലാശാല അഫയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യൂസഫ് അല്‍ ബെന്‍യാന്റെ നിര്‍ദേശപ്രകാരമാണ് നടപടി.  

ശ്രവണ, കാഴ്ച വൈകല്യങ്ങള്‍, പഠന ബുദ്ധിമുട്ടുകള്‍, ഓട്ടിസം-സ്‌പെക്ട്രം തകരാറുകള്‍, പെരുമാറ്റ- വൈകാരിക വൈകല്യങ്ങള്‍ ,ശാരീരികവും ആരോഗ്യപരവുമായ വൈകല്യങ്ങള്‍, ഭാഷ-സംസാര വൈകല്യങ്ങള്‍, എഡിഎച്ച്ഡി എന്നിവയുള്ള വ്യക്തികള്‍ക്കാണ് പ്രവേശന പരീക്ഷ ഒഴിവാക്കിയത്. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി നിര്‍ദ്ദിഷ്ട പ്രവേശന പരീക്ഷകള്‍ രൂപകല്‍പന ചെയ്യാന്‍ വിദ്യാഭ്യാസ- പരിശീലന മൂല്യനിര്‍ണയ കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്ത രംഗത്തേക്കുള്ള പ്രവേശനം ലഘൂകരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News