Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മക്ക- മദീന ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്ക് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി

March 24, 2024

news_malayalam_saudi_tourism_ministry_mandates_safety_protocols_in_hajj_season

March 24, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മക്ക: മക്കയിലേയും മദീനയിലേയും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്ക് ടൂറിസം മന്ത്രാലയം സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമാക്കി. തീര്‍ത്ഥാടകര്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ച സുരക്ഷാ പ്രോട്ടോക്കോളുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഉംറ സീസണിലേയും വരാനിരിക്കുന്ന ഹജ്ജ് സീസണിലേയും സന്ദര്‍ശകരുടെയും ഉംറ നിര്‍വഹിക്കുന്നവരുടെയും തീര്‍ഥാടകരുടെയും ക്ഷേമം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

സുരക്ഷാ നടപടികള്‍ക്ക് പുറമേ, അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി സിവില്‍ ഡിഫന്‍സ് അധികാരികളുമായി സഹകരിച്ച് മന്ത്രാലയം മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് നീക്കം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News