Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ തൊഴിൽമേഖലയിൽ വൻ കുതിച്ചു ചാട്ടം,16 ലക്ഷം പേർക്ക് തൊഴിൽ അവസരങ്ങൾ വരുന്നു

July 29, 2023

July 29, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് : 2030 ഓടെ സൗദി അറേബ്യയിലെ വിനോദ സഞ്ചാര മേഖലയിൽ 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടൂറിസം മന്ത്രാലയത്തിന് പദ്ധതി. മാനവശേഷി വികസന കാര്യങ്ങള്‍ക്കുള്ള മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബശ്‌നാഖ് ആണ് ഇക്കാര്യം അറിയിച്ചത്..

2020 ല്‍ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പ്രോഗ്രാമിലൂടെ മൂന്നു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം സൗദികള്‍ക്ക് പരിശീലനങ്ങള്‍ ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാര്‍ എക്‌സിക്യൂട്ടീവ് മാസ്റ്റേഴ്‌സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്‍ക്കരണം തൊഴിലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളില്‍ നിന്നും ആരംഭിക്കണമെന്ന് ടൂറിസം മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളില്‍ ജോലി ചെയ്യാന്‍ സൗദികള്‍ യോഗ്യരാണെന്നും മുഹമ്മദ് ബശ്‌നാഖ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News