Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഹിജ്‌റ കലണ്ടറിന് പകരം ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിക്കാന്‍ തീരുമാനം

November 01, 2023

news_malayalam_new_rules_in_saudi

November 01, 2023

ന്യൂസ്‌റൂം ബ്യുറോ

കെയ്‌റോ: രാജ്യത്തെ ഔദ്യോഗിക ഇടപാടുകള്‍ക്ക് അറബിക് കലണ്ടറിന് പകരം ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) ഉപയോഗിക്കാന്‍ സൗദി അറേബ്യ അംഗീകാരം നല്‍കി. ഇനി മുതല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാകും ഔദ്യോഗിക കാര്യങ്ങളുടെ തീയതി സൗദിയില്‍ കണക്കാക്കുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം (ചൊവ്വ) ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കി.

അതേസമയം ഭരണപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും ഇംഗ്ലീഷ് കലണ്ടര്‍ അടിസ്ഥാനമായി നിശ്ചയിക്കുക. മതപരമായ എല്ലാ കാര്യങ്ങളും ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കിയാകും തുടര്‍ന്നും നിശ്ചയിക്കുക. സൗദിയില്‍ ഇതുവരെ സര്‍ക്കാര്‍ കാര്യങ്ങളും മതപരമായ കാര്യങ്ങളും നിശ്ചയിച്ചിരുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News