Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിൽ മത്സരിക്കാൻ സൗദി ടീം ദോഹയിലെത്തി

December 31, 2023

news_malayalam_asian_cup_updates

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിൽ മത്സരിക്കാൻ സൗ​ദി ടീം "ഗ്രീൻ ഫാൽക്കൻസും" ഇന്ന് (ഞായർ) ഖത്തറിലെത്തി. ഏ​ഷ്യ​ൻ ക​പ്പ് ഗ്രൂ​പ് ‘എ​'യി​ൽ മ​ത്സ​രി​ക്കു​ന്ന സൗ​ദി സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ കൂ​ടി ല​ക്ഷ്യം​വെ​ച്ചാ​ണ് നേ​ര​ത്തേ​ത​ന്നെ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. മൂ​ന്നു സ​ന്നാ​ഹ​മ​ത്സ​ര​ങ്ങളാണ് സൗ​ദി ഖത്തറിൽ ക​ളി​ക്കു​ന്നത്. ജനുവരി 4ന് ലെബനാനുമായും, ജനുവരി 9ന് ഫലസ്തീനുമായും, ജനുവരി 10ന് ഹോംഗ് കോഗുമായും  3 സൗഹൃദ മത്സരങ്ങളാണ് പ്രഖ്യാപിച്ചത്. ഖത്തറിലെ സീലൈൻ റിസോർട്ടിലാണ് ടീമിന്റെ പരിശീലനം.

ഏഷ്യൻ കപ്പ് സംഘാടക സമിതിയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടീമിനെ സ്വീകരിച്ചത്. വിമാനത്താവളത്തിലെ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും ഏഷ്യൻ കപ്പ് സംഘാടക സമിതിക്ക് സൗദി ഫുട്ബോൾ ഫെഡറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ യാസർ ബിൻ ഹസൻ അൽ-മിസെഹാൽ നന്ദിയും അഭിനന്ദനവും അറിയിച്ചു.

സുനിൽ ചെഹ്ത്രിയുടെ നേതൃത്വത്തിലുള്ള ബ്ലൂ ടൈഗേഴ്‌സ് ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. ഇന്ത്യയ്ക്ക് പിന്നാലെ എത്തുന്ന ഏഷ്യൻ കപ്പിൽ കളിക്കുന്ന രണ്ടാമത്തെ ടീമാണ് സൗദി ടീം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News