Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
അൽമറായിയുടെ ചില ഉൽപന്നങ്ങൾ സൗദി വിപണിയിൽ നിന്ന് പിൻവലിച്ചു

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യൂറോ 

ജിദ്ദ: സൗദിയിലെ പ്രശസ്തമായ അൽമറായി കമ്പനിയുടെ ചില ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചു. ചില പാലുൽപന്നങ്ങൾക്കും ജ്യൂസുകൾക്കും രുചിവ്യത്യാസമുള്ളതായി ഉപയോക്താക്കൾ പരാതിപ്പെടാൻ തുടങ്ങിയതോടെയാണ് ചില ഉൽപന്നങ്ങൾ പിൻവലിക്കാൻ കമ്പനി നിർബന്ധിതരായത്. ഉൽപാദന തീയതിയുടെയും ബാച്ച് നമ്പറിന്റെയും അടിസ്ഥാനത്തിൽ ചില പ്രത്യേക ഉൽപന്നങ്ങളാണ് പിൻവലിച്ചത്. 
 
ഔദ്യോഗികമായി പരാതികൾ നൽകാൻ വാണിജ്യ മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിൽ അൽമറായി കമ്പനിയുടെ വിശദീകരണവും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
 
കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിയമോപദേശങ്ങൾക്കും ജുഡീഷ്യൽ പിന്തുണക്കും പരാതിക്കാരെല്ലാം ഇ-ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News