Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലെ സ്കൂളുകളിൽ ചൈനീസ് ഭാഷാ പഠനം നിർബന്ധമാക്കി 

August 23, 2023

August 23, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയിലെ എല്ലാ സ്‌കൂളുകളിലും ചൈനീസ് ഭാഷ നിര്‍ബന്ധ പാഠ്യവിഷയമാക്കിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെക്കന്‍ഡറി വിഭാഗത്തിലെ എല്ലാ സ്‌കൂളുകളോടും ചൈനീസ് ഭാഷയായ 'മന്ദാരിന്‍' ആഴ്ചയില്‍ രണ്ട് പിരീഡ് പഠിപ്പിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു.

ആഴ്ച്ചയിൽ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ നാലാമത്തെ പിരീഡ്  മന്ദാരിന്‍ ഭാഷ പഠിപ്പിക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. മന്ദാരിന്‍ ഭാഷ സ്കൂളുകളിൽ പഠിപ്പിക്കാൻ സൗദിയുടെയും ചൈനയുടെയും വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന് സൗദി മന്ത്രിസഭ കഴിഞ്ഞ മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു. 

2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൈനയിലെ ബീജിങില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സൗദി സ്‌കൂളുകളില്‍ മന്ദാരിന്‍ പഠിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News