Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
വീട്ടുജോലിക്കാർക്കും തൊഴിലുടമകൾക്കും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി സൗദി അറേബ്യ

July 30, 2023

July 30, 2023

ന്യൂസ്‌റൂം ബ്യുറോ 
സൗദി അറേബ്യ: വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്കായി  സൗദി ഹ്യൂമൻ റിസോഴ്സ്സ് മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

ഗാർഹിക തൊഴിലാളികളോട് മോശമായി പെരുമാറുക, തൊഴിലുടമയുടെ 'രഹസ്യങ്ങൾ' വെളിപ്പെടുത്തുക, കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുക, ശമ്പളം കൃത്യമായി കൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഉടൻ തന്നെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

ഗാർഹിക തൊഴിലാളികളോട് മോശമായി പെരുമാറിയാൽ  തൊഴിലുടമകൾക്ക് 2000 റിയാൽ വരെ പിഴയും ഒരു വർഷത്തെ റിക്രൂട്ട്‌മെന്റ് നിരോധനവുമാണ് ശിക്ഷ.  

നിയന്ത്രണങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് 2,000 റിയാലിൽ കൂടാത്ത പിഴയോ ഒരു വർഷത്തെ റിക്രൂട്ട്‌മെന്റ് നിരോധനമോ ​​രണ്ടും കൂടിയോ നേരിടേണ്ടിവരും.

ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ 2,000 റിയാൽ മുതൽ 5,000 റിയാൽ വരെ വർദ്ധിപ്പിക്കുകയും മൂന്ന് വർഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനത്തിന് കാരണമാവുകയും ചെയ്യും. ചിലപ്പോൾ റിക്രൂട്ട്‌മെന്റിന്റെ സ്ഥിരമായ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും നിയമങ്ങളിൽ പറയുന്നുണ്ട്.

കൂടാതെ, തൊഴിലുടമയുടെ 'രഹസ്യങ്ങൾ' വെളിപ്പെടുത്തുന്ന ജോലിക്കാർക്ക് ജോലിയിൽ വിലക്കേർപ്പെടുത്തുന്നതോടൊപ്പം 2,000 റിയാലിൽ കൂടാത്ത പിഴയും ചുമത്തുപ്പെടും.

ഒന്നിലധികം ലംഘനങ്ങൾ ഉണ്ടായാൽ, തൊഴിലാളി സ്വമേധയാ  സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള ചെലവ് വഹിക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

എന്നാൽ ഗാർഹിക തൊഴിലാളിക്ക് പിഴ അടയ്‌ക്കാൻ സാധിച്ചില്ലെങ്കിൽ,തൊഴിലാളിയെ നാട്ടിലേക്കയക്കാനുള്ള  ചെലവുകൾ സർക്കാർ തന്നെ വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളിൽ നിന്നും ഈടാക്കുന്ന പിഴകൾ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി,വീട്ടുജോലിക്കാരുടെ താമസത്തിനും നാടുകടത്തലിനുമായി വിതരണം ചെയ്യാനുമാണ് സർക്കാർ തീരുമാനം.

തൊഴിലാളികളെ കൊണ്ട് അധിക സമയം ജോലിചെയ്യിക്കരുതെന്നും  ചട്ടങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാർക്ക് കരാർ പ്രകാരമുള്ള വേതനം പ്രതിമാസം പണമായി നൽകുകയോ ചെക്കായോ ബാങ്ക് ട്രാൻസ്ഫറായോ നൽകിയിരിക്കണം. കൂടാതെ ദിവസേന 9 മണിക്കൂറിൽ കുറയാതെ വിശ്രമം അനുവദിക്കുകയും വേണം.

പിഴയും നാടുകടത്തലും ഒഴിവാക്കുന്നതിന് വീട്ടുജോലിക്കാർ അവരുടെ സമ്മതപ്രകാരമുള്ള ജോലിയിലെ ഉത്തരവാദിത്തങ്ങൾ  നിറവേറ്റണമെന്നും ചട്ടങ്ങളിൽ പറയുന്നുണ്ട്. തൊഴിലുടമകളുടെ സ്വത്തിനെ ബഹുമാനിക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കാതിരിക്കുകയും, അവരുടെ രഹസ്യ വിവരങ്ങൾ പരസ്യമാക്കരുതെന്നും നിയമം നിഷ്‌കർഷിക്കുന്നു.

ഈ ശിക്ഷാ നടപടികൾ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 7 ൽ ഉൾപെടുന്നതാണെന്നും, ഗാർഹിക തൊഴിലാളികൾക്ക് അവരുടെ ആരോഗ്യം, സുരക്ഷ, എന്നിവ അപകടപ്പെടുത്തുന്ന ഒരു ജോലിയും നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നതെന്നും സൗദി മന്ത്രാലയം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News