Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
വാണിജ്യ മേഖലകളില്‍ കുട്ടികളെ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സൗദി മാനവ-വിഭവശേഷി മന്ത്രാലയം

March 17, 2024

news_malayalam_saudi_ministry_warns_chils_abuse_in_marketing

March 17, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്:  സൗദി അറേബ്യയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരസ്യ ആവശ്യങ്ങള്‍ക്കുമായി കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ മാനവ-വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ചൂഷണം ചെയ്യുക, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തുക, ഭിക്ഷാടനത്തിന് വിനിയോഗിക്കുക എന്നിവ രാജ്യത്തെ ശിശുസംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. റമദാനില്‍ വാണിജ്യ- വിപണന ആവശ്യങ്ങള്‍ക്കും സംഭാവന കാമ്പെയ്നുകളിലും കുട്ടികളെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുട്ടികളെ ചൂഷണം ചെയ്യുന്നതായി സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ 19911 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News