Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ എല്ലാ വർക്ക് വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി; പുതിയ നിയമം ജനുവരി 15 മുതൽ പ്രാബല്യത്തിൽ 

January 08, 2024

news_malayalam_new_rules_in_saudi

January 08, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ- സൗദി അറേബ്യയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ബയോമെട്രിക് സംവിധാനം നിർബന്ധമാക്കി. ജനുവരി 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈമാറിയിട്ടുണ്ട്. 

നിലവിൽ വർക്ക് വിസകൾക്ക് (എംപ്ലോയ്‌മെന്റ് വിസ) ബയോമെട്രിക് നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വിസ നേരിട്ട് സ്റ്റാമ്പ് ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും അപ് ലോഡ് ചെയ്ത ശേഷം ബയോമെട്രിക് രജിസ്‌ട്രേഷനുള്ള അപ്പോയിൻമെന്റ് എടുക്കണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. 

നിലവിൽ സൗദിയിലേക്കുള്ള വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ തുടങ്ങിയവ വി.എഫ്.എസ് വഴിയാണ് ബയോമെട്രിക് പൂർത്തിയാക്കുന്നത്. ഉംറ വിസക്ക് മാത്രമാണ് ഇനി മുതൽ ബയോമെട്രിക് ആവശ്യമില്ലാത്തത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News