Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ അറബിക് ഭാഷ അറിയാത്തവര്‍ക്ക് കേസുകള്‍ നടത്താന്‍ ഭാഷാവിവര്‍ത്തകരുടെ സേവനം ആരംഭിച്ചു 

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: അറബിക് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി അധികൃതർ. അറബി ഭാഷ സംസാരിക്കാനറിയാത്ത ജനങ്ങൾക്ക് എളുപ്പത്തില്‍ നീതിന്യായ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ്  പദ്ധതി ആരംഭിച്ചിരിക്കുന്നത്. 

നാജിസ് പ്ളാറ്റ്ഫോം വഴി ബഹുഭാഷാ സേവനം ആവശ്യമുള്ളവര്‍ക്ക് വിവിധ ഭാഷാ വ്യാഖ്യാതാക്കളുടെ സേവനത്തിനായി അപേക്ഷിക്കാനാകും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് പുതിയ സേവനം മന്ത്രാലയം ആരംഭിച്ചത്. 

ഈ സേവത്തിലൂടെ കോടതി നടപടിക്രമങ്ങള്‍ എളുപ്പമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വിചാരണാവേളയില്‍ ജുഡീഷ്യല്‍ വകുപ്പുമായും കേസിലെ കക്ഷികളുമായി വാദിക്കാനും ആശയവിനിമയം നടത്തുവാനും സഹായിക്കുന്നതിന് മാതൃഭാഷയില്‍ ഒരു ദ്വിഭാഷിയെ അഭ്യര്‍ഥിക്കാന്‍ ഈ ഇലക്ട്രോണിക് സേവനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

20-ലധികം ഭാഷാവിവര്‍ത്തകരുടെ സേവനമാണ് നാജിസ് പ്ളാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. എന്നാല്‍, ഈ സേവനത്തിന് പണം ഈടാക്കുമോ എന്ന കാര്യത്തിൽ അധികൃതല്‍ വ്യക്തത നൽകിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News