Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ ഉപഭോക്താക്കളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ വ്യവസ്ഥയുമായി സെന്‍ട്രല്‍ ബാങ്ക്

October 10, 2023

news_malayalam_prevention_measures_for_online_scam

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് സൗദി സെന്‍ട്രല്‍ ബാങ്ക് പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നു.  ബാങ്കുകളിലെ അക്കൗണ്ടുകള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ പണമയക്കുമ്പോള്‍ പണമയക്കപ്പെടുന്ന ഗുണഭോക്താവിന്റെ പേരും ഐബാന്‍ നമ്പറും ബാങ്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് പുതിയ വ്യവസ്ഥ. 

വ്യക്തികളേയും സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങളില്‍ നിന്ന് പുതിയ വ്യവസ്ഥ ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കും. പ്രശ്‌സ്തമായ കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടേയും എംബ്ലങ്ങള്‍ ദുരുപയോഗം ചെയ്താണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഇത്തരം തട്ടിപ്പുകള്‍ ചെറുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News