Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ഭിന്നശേഷിക്കാർക്കായി അബ്ഷർ പ്ലാറ്റ്ഫോമിൽ AI സേവനം ആരംഭിച്ചു

December 21, 2023

news_malayalam_absher_updates

December 21, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ ഭിന്നശേഷിയുള്ളവർക്കായി പേഴ്‌സണൽ അസിസ്റ്റന്റ് എ.ഐ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോയ്‌സ് റെക്കഗ്‌നിഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് അബ്‌ഷറിലെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

റിയാദിൽ 2023 ഡിജിറ്റൽ ഗവൺമെന്റ് ഫോറം പരിപാടിയിലാണ് സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുള്ള അൽ മിഷാരി ഇക്കാര്യം അറിയിച്ചത്. ഉപയോക്താവിന് അബ്ഷറിലെ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ആക്സസ് ചെയ്യാൻ ഈ സേവനം അനുവദിക്കുമെന്ന് ബന്ദർ പറഞ്ഞു.

ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങളുടെയും നടപടിക്രമങ്ങളുടെയും പുരോഗതി വർധിപ്പിക്കുക, സേവനങ്ങൾ വികസിപ്പിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ സേവനം അബ്ഷറിൽ ആരംഭിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News